കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പുരാവസ്തു തട്ടിപ്പു കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. ക്രൈംബ്രാഞ്ച് സുധാകരനെ മോൻസൻ കേസിൽ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
തന്നെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത് രാഷ്ടീയ ലക്ഷ്യങ്ങളോടെയാണെന്നാണ് ഹർജിയിലെ ആരോപണം. ഹർജിയിൽ അദ്ദേഹം പറയുന്നത്, പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും ആരേയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്രീയ വൈരാഗ്യം തീര്‍ക്കാനും സമൂഹ മധ്യമങ്ങളിൽ തന്‍റെ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസെന്നുമാണ്.
മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അഡ്വക്കറ്റ് മാത്യു കുഴല്‍നാടന്‍ മുഖേനയാണ്. കെ.സുദാകരന് രണ്ടു തവണ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസയച്ചിരുന്നു. എന്നാൽ ജൂൺ 23വരെ ഹാജരാവാനാവില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.