
കൊച്ചി: പഠിപ്പുമുടക്കാൻ ആഹ്വാനം ചെയ്‌ത് ഓൺലൈൻ ക്ലാസിൽ കയറി കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ വർഗീസ്. പൂത്തോട്ട എസ്.എൻ ലോ കോളേജിലെ നാലാംവർഷ എൽ.എൽ.ബി വിദ്യാർഥിയാണ് ബേസിൽ.
ചൊവ്വാഴ്‌ച കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരുന്നു. തിങ്കളാഴ്‌ച ക്ലാസുകൾ ഓൺലൈനായി നടത്താൻ കോളേജ് തീരുമാനിച്ചു. ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ക്ലാസിൽ ബേസിലുമുണ്ടായിരുന്നു.
ബേസിൽ ക്ലാസിൽ കയറിയതിന്റെയും ഹാജർ പറയുന്നതിന്റെയും ദൃശ്യങ്ങളും സ്‌ക്രീൻഷോട്ടും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമരം അനുവദിക്കാത്ത പ്രിൻസിപ്പൽ കെഎസ്‌യുവിനൊപ്പംനിന്നാണ് ചൊവ്വാഴ്‌ച ക്ലാസുകൾ ഓൺലൈനാക്കിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.