തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. എം.എ കുട്ടപ്പന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭയിൽ വ്യക്തിമുദ്ര പതിപ്പിച്ച സാമാജികനായിരുന്നു എം.എ. കുട്ടപ്പൻ. രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്നവരോടും സൗഹൃദം കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്നവരോടും സൗഹൃദം കാത്തു സൂക്ഷിക്കാൻ ഡോ. എം.എ കുട്ടപ്പന് സാധിച്ചുവെന്ന് മുഖ്യമന്ത്രി
