മലപ്പുറം: റിയാദിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടിച്ചെടുത്തു. കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്ലം (40)ആണ് 927 ഗ്രാം സ്വർണവുമായി എയർപോർട്ടിന് പുറത്ത് വെച്ച് പിടിയിലായത്.
സ്വർണ്ണം മിശ്രിതം കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ അസ്ലമിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ വർഷം കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 24-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.