Timely news thodupuzha

logo

സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

കോഴിക്കോട്: സംസ്ഥാനത്ത് വിശ്വാസികൾ ഇന്ന് ആത്മസമർപ്പണത്തിൻറെയും വ്രതശുദ്ധിയുടെയും സ്മരണ പുതുക്കി ബലി പെരുന്നാൾ ആഘോഷിക്കുന്നു.

ബലി പെരുന്നാൾ ആഘോഷം ഇബ്രാഹിം നബിയുടെയും ത്യാഗേജ്യലമായ ജീവിതത്തിൻറെയും സമർപ്പണത്തിൻറെയും സന്ദേശമാണ്. ഇന്നലെയായിരുന്നു ഗർഫ് രാജ്യങ്ങളിലെ പെരുന്നാൾ ആഘോഷം. വിശ്വാസി സമൂഹത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പെരുന്നാൾ ആശംസകൾ നേർന്നു.

ത്യാഗത്തിൻറെയും സ്നേഹത്തിൻറെയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലി പെരുന്നാൾ. മറ്റുള്ളവർക്ക് നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന് ബലി പെരുന്നാൾ നമ്മെ ഓർമിപ്പിക്കുന്നു.

സഹോദര്യവും മതസൗഹാർദവും പുലരുന്ന നാടായി കേരളത്തെ നിലർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Leave a Comment

Your email address will not be published. Required fields are marked *