മലപ്പുറം: കൊണ്ടോട്ടിയിൽ രണ്ട് കോടിയോളം വിലവരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡൻറ് അടക്കം മൂന്നുപേർ പിടിയിൽ.
പത്തനംത്തിട്ട കോന്നി അതുമ്പുംകുളം സ്വദേശി പ്രദീപ് നായർ (62), പത്തനംത്തിട്ട അരുവാപ്പുറം മുൻ പഞ്ചായത്ത് പ്രസിഡൻറ് ടി.പി. കുമാർ (63), തൃശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി ബഷീർ (58) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ഫ്ലാസികിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷം കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക് കൈമാറുന്നതിനായാണ് പാമ്പിൻ വിഷവുമായി പ്രതികൾ ലോഡ്ജിലെത്തിയത്.
പ്രതികൾക്ക് വിഷം എത്തിച്ചു നൽകിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.