Timely news thodupuzha

logo

വൈസ്മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്

തൊടുപുഴ: വൈസ്മെൻ ക്ലബ്ബ് തൊടുപുഴ റിവ്യൂ റിവർ വ്യൂവിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, അവാർഡ് ദാനവും, വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഹോട്ടൽ മരിയ പാർക്കിൽ വച്ച് നടത്തും. മൂവാറ്റുപുഴ എം.എൽ.എ ഡോക്ടർ മാത്യു കുടൽനാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലഫ്റ്റനന്റ് റീജീയണൽ ഡയറക്ടർ(ഇലക്ട്) ആഗ്നസ് മാണി നിർവഹിക്കും.

സ്ഥാനാരോഹണ ചടങ്ങിന് വൈസ്മെൻ ഇൻറർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റിജിയൻ ഡിസ്ട്രിക്ട് 6ന്റെ ഗവർണർ പ്രൊഫസർ ഹേമ വിജയനും അവാർഡ് ദാന ചടങ്ങിന് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ എൽദോസ് ഏലിയാസും നേതൃത്വം വഹിക്കും.

വൈസ്മെൻ ആർ. അനിൽകുമാർ(പ്രസിഡണ്ട്), വൈസ്മെൻ കൃഷ്ണകുമാർ.ബി(സെക്രട്ടറി), അജികുമാർ കെ.ബി(ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. വൈസ് മെൻ നേതാക്കൾ, വൈസ്മെൻ ലയൺസ് ക്ലബ്ബ് പ്രതിനിധികൾ, കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *