ന്യൂഡൽഹി: മുകുന്ദ്പുരിൽ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു. പിയൂഷ് (13), നിഖിൽ (10), ആശിഷ് (13) എന്നീ കുട്ടികളാണ് മരിച്ചത്. കുളിക്കാൻ വെള്ളക്കെട്ടിലിറങ്ങിയ കുട്ടികൾ വലിയ കുഴിയിൽ പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. ഉടനെ തന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മെട്രോ നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലാണ് കുട്ടികൾ വീണത്.
ഡൽഹിയിലെ മുകുന്ദ്പുരിൽ വെള്ളക്കെട്ടിലിറങ്ങിയ കുട്ടികൾ കുഴിയിൽ പെട്ട് മുങ്ങി മരിച്ചു
