മുംബൈ: സ്റ്റാർ ചിഹ്നമുള്ള കറൻസി നോട്ടുകൾ നിയമപരമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അച്ചടിയിലെ അപാകത മൂലം മാറ്റിവച്ചിരുന്നഒരു കെട്ട് നോട്ടുകൾക്കു പകരം അടിച്ച നോട്ടുകളിലാണ് സ്റ്റാർ ചിഹ്നം ഉൾപ്പെടുത്തിയതെന്ന് റിസർ ബാങ്ക് വ്യക്തമാക്കി.
സ്റ്റാർ ചിഹ്നം ഉള്ള 500 രൂപ നോട്ടുകളുമായി ബന്ധപ്പെട്ട് ആശങ്കകൾ തുടരുന്നതിനിടെയാണ് ആർ.ബി.ഐയുടെ പ്രതികരണം. സമൂഹ മാധ്യമങ്ങളിൽ ഇത്തരം നോട്ടുകളുടെ നിയമസാധുതയുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായിരുന്നു. അതിനു പിന്നാലെയാണ് വിശദീകരണവുമായി റിസർവ് ബാങ്ക് രംഗത്തെത്തിയത്.