പ്രയാഗ്‌രാജ്: ഉത്തർ പ്രദേശിൽ പശുക്കടത്തും കശാപ്പും തടയാൻ പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഗോ രക്ഷാ വിഭാഗം.
15 ദിവസത്തിനുള്ളിൽ പശുക്കടത്തുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റുചെയ്യാൻ സാധിച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം മുഖ്യമന്ത്രിക്കു മുന്നിലെത്തിക്കുമെന്നാണ് അന്ത്യശാസനം.
കഴിഞ്ഞ ഒരു വർഷമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായവരെ പിടികൂടണമെന്നാണ് ആവശ്യം.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്രയാഗ് രാജ് ജില്ലയിൽ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള കേസുകളിൽ എഫ്ഐആർ ഇട്ടിട്ടുണ്ട്.
എന്നാൽ അതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും ഗോ രക്ഷ- കാശി പ്രാന്ത് റീജിനൽ സെക്രട്ടറി ലാൽ മണി തിവാരി പറഞ്ഞു.
ഉത്തർ പ്രദേശിൽ നടക്കുന്ന ഗോവധത്തിനെതിരെയും ഇതുവരെ രജിസ്ട്രർ ചെയ്തിട്ടുള്ള കേസുകളിലെ കുറ്റക്കാർക്കെതികരരെയും ഉടൻ തന്നെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.