Timely news thodupuzha

logo

പ്രിയാ വർഗീസിന് നിയമനം നൽകി കൊണ്ടുള്ള തൽ സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന് നിയമനം നൽകികൊണ്ടുള്ള തൽ സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അന്തിമ വിധിവരെ തൽസ്ഥിതി തുടരാനാണ് നിർദേശം.

പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ യു.ജി.സി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് നിർദേശം. പ്രിയാ വർഗീസിന് നിയമനത്തിന് യോഗ്യത ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു.

തുടർന്ന് നിയമന ഉത്തരവു മായി മുന്നോട്ട് പോകാൻ സർവ്വകലാശാലയ്ക്ക് നിയമോപദേശവും ലഭിച്ചിരുന്നു. ജൂലെെ നാലിന് നിയമന ഇത്തരവ് ലഭിച്ചതിനെ തുടർന്ന് പ്രിയ ജോലിയിൽ പ്രവേശിക്കുയും ചെയ്തു.

ഗവേഷണവും, വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തിൽ നിന്നും മാറ്റിനിർത്തേണ്ടതല്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിയമനത്തിന് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയത്.

എന്നാൽ പ്രിയാ വർഗീസ് കേസിൽ ഹൈക്കോടതിയുടെ വിധി 2018ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവും ആയി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കുമെന്ന് ചൂണ്ടികാണിച്ചാണ് യു.ജി.സി സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *