Timely news thodupuzha

logo

എം.ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സക്കായി ശിവശങ്കറിന് 2 മാസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്.

നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളുകയായിരുന്നു. 6 മാസമായി ശിവശങ്കർ ജയിലിൽ കഴിയുകയായിരുന്നു. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ ഇഡി ശക്തമായി എതിർത്തിരുന്നു.

ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചിരുന്നു. ഈ ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്ന് ഇഡി സത്യവാങ്മൂലത്തിൽ വാദിച്ചിരുന്നു.

സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങൾ തള്ളിയാണ് സുപ്രീംകോടതി ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *