തൊടുപുഴ: ഇൻഫാം കോതമംഗലം കാർഷിക ജില്ലയുടെ നേതൃത്വത്തിൽ എം.ജി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നവ സംരംഭകർക്കായി ശിൽപശാലയും പ്രൊജക്ട് സപ്പോർട്ടും നടത്തി. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടി കോതമംഗംലം രൂപത എമരിറ്റസ് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
പരിപാടിയിൽ കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണവും ലാഭകരമായ വിപണനവും, കാർഷിക സംരംഭകത്വം വികസനം, അഗ്രിഫാം, അഗ്രി ടൂറിസം, ഓർഗാനിക് മില്ലറ്റ്-ഔഷധം, ഭക്ഷണം, കൃഷിരീതി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടത്തി. കോട്ടയം എം.ജി യൂണിവേഴ്സിറ്റി ഇന്നൊവേഷൻ ആന്റ് ഇൻകുബേഷൻ ഡയറക്ടർ ഡോ.ഇ.കെ.രാധാകൃഷ്ണൻ, നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ അജീഷ് ബാലു, പ്രൊഫ.കെ.ജെ.കുര്യൻ, മുൻ ജില്ലാ പ്ലാനങ്ങ് ഓഫീസർ ഡോ.ബാബു വർഗീസ്, ഗ്ലോബൽ മില്ലറ്റ്സ് ഫൗണ്ടേഷൻ റിട്ട. ഐ.ജി എം.എം.മുഹമ്മദ്, തൊടുപുഴ മുനിസിപ്പാലിറ്റി ഇന്റസ്ട്രീസ് എക്സറ്റൻഷൻ ഓഫീസർ അശ്വിൻ.പി.റ്റി, എ.ഐ.എഫ് ആതിര.എസ്.കുമാർ എന്നിവരാണ് ക്ലാസ് നയിച്ചത്.
കാർഷിക മേഖലയിൽ തൊഴിൽ തേടുന്ന അഭ്യസ്ത വിദ്യർക്കും കാർഷിക സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഉച്ച ഭക്ഷണത്തോടൊപ്പം മില്ലറ്റിൽ പാചകം ചെയ്ത വിഭവങ്ങലും നൽകിയ ശേഷമാണ് യോഗം പിരിഞ്ഞത്.
ഇൻഫം സംസ്ഥാന ഡയറക്ടർ ഫാ,ജോസ് മോനപ്പിള്ളിൽ, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, തൊടുപുഴ മേഖല പ്രസിഡന്റ് ജെയിംസ് പള്ളിയ്ക്കമ്യാലിൽ, കോതമംഗലം കാർഷിക ജില്ലാ ഡയറക്ടർ ഫാ.റാത്തപ്പിള്ളിൽ, കാർഷിക ജില്ല പ്രസിഡന്റ് റോയി വള്ളമറ്റം, ഇൻഫാം വനിതാ വിഭാഗം പ്രോജക്ട് കോർഡിനേറ്റർ ജോംസി തോമസ്, ഇൻഫാം ലീഗൽ അഡ്വൈസർ അഡ്വ.പി.എസ്.മൈക്കിൾ എന്നിവർ സന്നിഹിതരായിരുന്നു.