തൊടുപുഴ: കേരള സംസ്ഥാന ചെറുകിട വ്യാവസായ സംഘടന(കെ.എസ്.എസ്.ഐ.എ) ഇടുക്കി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങും പ്രൊഡക്റ്റ് എക്സിബിഷനും ബിസിനസ്സ് എക്സലെൻസ് അവാർഡ് ദാനവും ഓഗസ്റ്റ് നാലിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 11ന് തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന യോഗം മുഖ്യ അതിഥിയായ കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദീൻ ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്യും.
ഹന്ന റെജിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ബേബി ജോർജ് അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ എ.ജി.എം നിതീഷ്.ബി, ജി.എം ഇൻചാർജ് സാഹിൽ മുഹമ്മദ്, ഉടുമ്പൻചോല അസി.ഡിസിട്രിക്ട് ഓഫീസർ വിശാഖ്.പി.എസ് എന്നിവർ ക്ലാസ് നയിക്കും. ഇ.ഡി.ഇ റെപ്രസന്റേറ്റീവ് അരുൺ കുമാർ.ആർ.എസ് അനുഭവം പങ്കുവെയ്ക്കും.
അതിനുശേഷം അവാർഡ് ദാന ചടങ്ങ് നടക്കും. ഇടുക്കി ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വലവി, കെ.എസ്.എസ്.ഐ.എ സെൻട്രൽ സോൺ വൈസ് പ്രസിഡന്റ് എബ്രഹാം കുര്യാക്കോസ്, കെ.എസ്.എസ്.ഐ.എ സെൻട്രൽ സോൺ ജോ.സെക്രട്ടറി ബി.ജയകൃഷ്ണൻ, കെ.എസ്.എസ്.ഐ.എ ജില്ല വൈസ് പ്രസിഡന്റ് റ്റി.സി.രാജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
കെ.എസ്.എസ്.എഫ് ട്രസ്റ്റി ജോസഫ് റ്റി.സിറിയക് സ്വാഗതവും റെജി വർഗീസ് നന്ദിയും പറയും.