തൊടുപുഴ: മതേതരത്വം ഇന്ത്യ മതമെന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രാഷ്ട്രരക്ഷാ സംഗംമം ഓഗസ്റ്റ് 15ന് തൊടുപുഴ പഴയ ബസ്റ്റാന്റ് മൈതാനിയിൽ നടക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുൾകബീർ റഷാദി അദ്യക്ഷത വഹിക്കും.
ഫരീദ് റഹ്മാനി കാളികാവ് പ്രമേയപ്രഭാഷണം നടത്തും. അഡ്വ. എസ്.അശോകൻ, വി.വി.മത്തായി, പി.എം.അബ്ബാസ്, കെ.ഇ.മുഹമ്മദ് മുസ്ലിയാർ, എസ്.എം.ഷെരീഫ്, എം.എ.അബ്ദുൾകരിം, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ജയിംസ് വാട്ടപ്പിള്ളി, അബ്ദുൾ ജലീൽ ഫൈസി, എ.എച്ച്.ഷാജഹാൻ മൗലവി, മുഹമ്മദ് ഹനീഫ് കാശിഫി, അബ്ദുറഹ്മാൻ സഅദി, മുഹമ്മദ് റഫീഖ് ബാഖവി, കെ.എച്ച്.അബ്ദുൾകരീം മൗലവി, ബഷീർ ബാഖവി എന്നിവർ പങ്തെടുക്കും.