
ബാംഗ്ലൂർ: സിപിഐ എം ഐടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി ബാംഗ്ലൂരിൽ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. നഗരത്തിലെ വർധിച്ചുവരുന്ന ജീവിതച്ചെലവിനെപ്പറ്റിയും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളെപ്പറ്റിയും കൺവെൻഷനിൽ ചർച്ച ചെയ്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്ലെ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ആയിരത്തിലധികം പേർ കൺവെൻഷനിൽ പങ്കെടുത്തു.സിഐടിയു കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി സുന്ദരം, സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗോപാലകൃഷ്ണ, സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി വി ജെ കെ, സംസ്ഥാന കമ്മിറ്റി അംഗം വസന്തരാജ്, സിപിഐ എം ബാംഗ്ലൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി ബി എൻ മഞ്ജുനാഥ് എന്നിവർ സംസാരിച്ചു.