ഹൈദരാബാദ്: തെലങ്കാനയിൽ എട്ട് വയസുകാരിയെ അച്ഛന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അച്ഛന്‍ ചന്ദ്രശേഖർ ആണ് അറസ്റ്റിലായത്. ബ്ലേഡ് ഉപയോഗിച്ചാണ് കുഞ്ഞിന്‍റെ കഴുത്ത് മുറിച്ചത്.
ഭാവി ജീവിതത്തിൽ കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമെന്ന് ജാതകത്തിൽ പറഞ്ഞിരിന്നത് വിശ്വതിച്ചാണ് ചന്ദ്രശേഖർ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 18ന് സ്കൂൾ വിട്ട് കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്ത് വരുന്നത്.
അന്ന് വൈകീട്ട് കുട്ടി അച്ഛന്‍റെ കാറിൽ കയറി കൂട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കൂടാതെ അന്നേ ദിവസം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു.
കുറ്റകൃത്യം മറയ്ക്കുന്നതിനായി മൃതദേഹം ഉപേക്ഷിക്കാനുള്ള ഉചിതമായ സ്ഥലം തേടി ചന്ദ്രശേഖർ കാറിൽ ചുറ്റി നടന്നു. ഇതിനിടെ രാത്രി ഇയാളുടെ കാറിന്‍റെ ടയർ പഞ്ചറായി.
കൃത്യസമയത്ത് സഹായിക്കാനെത്തിയ വഴിയാത്രക്കാരന്‍ ഇയാളുടെ ദേഹത്തെ രക്തക്കറയും കാറിലെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടു. ഉടന്‍ തന്നെ വഴിയാത്രക്കാരന്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഭാവി ജീവിതത്തിൽ 8 വയസുകാരി കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുമെന്ന് ജാതകത്തിൽ പറഞ്ഞിരുന്നതാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.