Timely news thodupuzha

logo

മുൻ യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് കീഴടങ്ങി

വാഷിങ്ങ്ടൻ: 2022ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ മുൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാൻഡയിലെ ഫുൾട്ടൻ ജയിലിൽ കീഴടങ്ങിയ ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. വിചാരണവരെയാണ് ജാമ്യം.

വോട്ടിങ് തിരിമറിക്ക് പ്രേരിപ്പിക്കൽ, ഗൂഢാലോചന, രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ എന്നിങ്ങനെ 13 കുറ്റങ്ങളാണ് ട്രംപിനെതെരെ ചുമത്തിയിരിക്കുന്നത്. ഇത് നാലാംതവണയാണ് ട്രംപ് അധികൃതർക്കു മുന്നിൽ കീഴടങ്ങുന്നത്.

നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിനെ അറസ്റ്റ് ചെയ്തിരുന്നു. 2018 ഓഗസ്റ്റിലാണ് മാൻഹട്ടൻ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരിൽ ട്രംപിനെതെരെ ക്രിമിനൽ കുറ്റം ചുമത്തിയത്.

അമേരിക്കയുടെ ചരിത്രത്തിൽ തന്ന ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡൻറ് ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നത്. കീഴടങ്ങലിൻറെ പിന്നാലെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ട്രംപിൻറെ മുഖത്തിൻറെ ചിത്രം പൊലീസ് പകർത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *