ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങ് ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തു.
ഏതാനും ചില മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. മണിപ്പൂരിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടു വരുന്നതായും കൂടിക്കാഴ്ച്ചയ്ക്ക് മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം, മണിപ്പൂരിൽ ഓഗസ്റ്റ് 29 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. സംസ്ഥാനത്തെ അക്രമസംഭവങ്ങൾ സമ്മേളനത്തിൽ വിലയിരുത്തും.
എന്നാൽ സഭാസമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്ന് കുകി എം.എൽ.എമാർ അറിയിച്ചു. ബി.ജെ.പിയിൽ നിന്നുള്ള എം.എൽ.എമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. നാഗാ സമാധാന ചർച്ചകളും ഫലം കാണാത്ത സാഹചര്യകത്തിൽ അവരും യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.