തിരുവനന്തപുരം: കരിവണ്ണൂർ സഹകരണ ബാങ്കിലെ 300 കോടി തട്ടിപ്പിന് പിന്നിൽ സി.പി.എമ്മിലെ ഉന്നത നേതാക്കളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. മന്ത്രി ആർ.ബിന്ദുവിന് കരിവണ്ണൂർ തട്ടിപ്പുകാരുമായി ബന്ധമുണ്ട്.
ബിന്ദുവിന് തെരഞ്ഞെടുപ്പിൽ തട്ടിപ്പുകാർ പണം നൽകിയതായും സുരേന്ദ്രൻ ആരോപിച്ചു. മൊയ്തീൻ മാത്രമല്ല കൊള്ളക്ക് പിന്നിൽ. രണ്ട് സിപിഎം ജില്ലാ സെക്രട്ടറിമാർക്കും പങ്കുണ്ട്.കണ്ണൂർകാരനായ സതീശൻ എങ്ങനെ കരിവണ്ണൂരിൽ എത്തി. മൊയ്തീനെ ചോദ്യം ചെയ്താൽ എല്ലാം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പിൽ പങ്കാളികളായവർ വലിയ സ്രാവുകളാണ്. ആകെ എന്തെങ്കിലും പറയുന്നത് അനിൽ അക്കരെ മാത്രമാണെന്നും സതീശൻ എങ്ങനെ കരിവണ്ണൂരിലെത്തിയെന്നത് ഇ.പി. ജയരാജൻ പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.