മുരിക്കാശേരി:പെരിഞ്ചാൻകുട്ടി ഗവ: ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി അനുവദിച്ച പത്ത് ലക്ഷം രുപയുടെ ഫണ്ടുപയോഗിച്ചു പാചകപ്പുര നിർമ്മിച്ചു. .പാചകപുരയുടെ ഉദ്ഘാടനം ഷൈനി സജി നിർവഹിച്ചു .ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം : ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ . എബി തോമസ് നിർവ്വഹിച്ചു. പി .ടി .എ .പ്രസിഡന്റ പ്രസിഡന്റ് അഭിലാഷ് .കെ .സുനു അദ്ധ്യക്ഷതവഹിച്ചു.

വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ . സുരേഷ് വരുതോലിൽ ജോസ്മി ജോർജ് ,കൊന്നത്തടി ഗ്രാമ പഞ്ചായ മെമ്പർ റെജി ഇടിയാകുന്നേൽ വികസന സമിതി അംഗങ്ങളായ തങ്കച്ചൻ കാരയ്ക്കാവയലിൽ, ടി .വി . സദാശിവൻ, ആന്റോ കോനാട്ട്, തോമസ് കാരയ്ക്കാവയലിൽ ,ജയ്സൺ .കെ . ആന്റണി, പി .ടി .എ ,എം .പി .ടി .എ . കമ്മറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.

ഓണാഘോഷ ങ്ങുടെ ഭാഗമായി കുട്ടികൾ അത്തപ്പൂക്കള മത്സരവും മാവേലി മന്നൻ മത്സരവും ഓണപ്പാട്ട് മത്സരങ്ങളും വിവിധ ഇനം കലാപരിപാടി ളും നടത്തി .. സീനിയർ അദ്ധ്യാപകൻ ജോർജ്ജ് കെ .ജെ .സ്വാഗതവും പ്രഥമാധ്യാപകൻ രാജു സി .എം . നന്ദിയും പറഞ്ഞു..

