Timely news thodupuzha

logo

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ മില്ലറ്റ് കൃഷി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

കുടയത്തൂർ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായുള്ള മില്ലറ്റ് കൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ പത്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമൻ നിർവഹിച്ചു.

വിവിധ നെൽവിത്തുകളെ കുറിച്ചും, അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിനു യുവാക്കൾ അവരുടെ കർമ്മശേഷിയിലൂടെ അത് സാധ്യമാക്കണമെന്നും അദ്ദേഹം കുട്ടികളോട് സംവദിച്ചു.

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന് വേണ്ടി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ടെസ്മോൻ ടി എ ശ്രീ ചെറുവയൽ രാമനെ പൊന്നാടയണിയിച്ച് ആദരിച്ചു.

തുടർന്ന് പ്രത്യേകമായി തയ്യാറാക്കിയ മൺതടങ്ങളിൽ അദ്ദേഹം തിന, റാഗി തുടങ്ങിയ മില്ലുകൾ പാകി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ഒന്നാംവർഷ, രണ്ടാംവർഷ വോളണ്ടിയേഴ്സും അധ്യാപകരും മീറ്റിങ്ങിൽ പങ്കെടുത്തു. യോഗത്തിന് പ്രോഗ്രാം ഓഫീസർ ഷൈനോജ്.ഒ.വി നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *