രാജാക്കാട് :പൊതുപ്രവര്‍ത്തകനായ ജോഷി കന്യാക്കുഴി ഇത്തവണയും നിര്‍ദ്ധന ര്‍ക്കും രോഗികള്‍ക്കും ഓണക്കിറ്റുമായി എത്തി… രാജാക്കാട്ടിലെ 40 ഓളം കുടുംബംങ്ങള്‍ക്കാണ് ജോഷി മാത്യകാ പ്രവര്‍ത്തനം എല്ലാ വര്‍ഷവും ചെയ്ത് വരുന്നത് .
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജാക്കാട് പഞ്ചായത്തിലെ 13 വീടുകളിൽ നിന്നും ആരംഭിച്ചതാണ് ഈ സേവന പ്രവര്‍ത്തനം. വിവിധ സ്ഥാപനങ്ങളും സംഘടനകളും നല്‍കുന്ന സധനങ്ങള്‍ ഓണക്കിറ്റായി ഒരുക്കി ജോഷി വീടുകളില്‍ എത്തിച്ച് നല്‍കും. 9 വര്‍ഷമായി ചെയ്തു വരുന്ന സേവനം ഇത്തവണ 40 ഓളം വീടുകള്‍ക്ക് സഹായം എത്തിച്ച് നല്‍കുന്നതില്‍ എത്തി നില്‍ക്കുന്നു. നിര്‍ദ്ധന കുടുംബങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കുമെല്ലാമാണ് ജോഷിയുടെ ഈ ഓണസമ്മാനം.കോണ്‍ഗ്രസ് പര്‍ട്ടിയുടെ ബ്ലോക് സെക്രട്ടറി കൂടിയാണ് ജോഷി കന്യാക്കുഴി.
കൊവിഡ് കാലത്തും പ്രളയ സമയത്തും ജോഷി ചെയ്ത സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസയ്ക്ക് ഇടവരുത്തിയിരുന്നു. ഇനിയും നിരവധി സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നാണ് ജോഷിയുടെ ആഗ്രഹം. ജോഷിയ്‌ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജോയി തമ്പുഴ, തങ്കച്ചന്‍ പുളിയ്ക്കല്‍ തുടങ്ങിയവരും കിറ്റ് വിതരണത്തില്‍ പങ്ക് ചേര്‍ന്നു.
ജനങ്ങളുമായി ബന്ധമുള്ള പൊതുപ്രവർത്തകർ കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ ജോഷിയെ പോലുള്ളവർ പ്രതീക്ഷ നൽകുന്നു . വാർഡ് തലത്തിൽ പോലും ഗ്രൂപ്പുമായി നടക്കുന്ന രാഷ്ട്രീയക്കാരുടെ നാട്ടിൽ ഇതുപോലുള്ള ജോഷിമാരെയാണ് ജനം പ്രതീക്ഷിക്കുന്നത് .തെരെഞ്ഞെടുപ്പ് ദിവസം ബൂത്തുകളിൽ ഇരിക്കുവാൻ പോലും ആളെ കിട്ടാത്ത സാഹചര്യമാണ് പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും .ജനങ്ങളുമായി ഇടപെടുവാൻ പലർക്കും താല്പര്യമില്ല .എല്ലാവര്ക്കും നേതാവാകണം എന്നാണ് ചിന്ത ….