Timely news thodupuzha

logo

തൊടുപുഴക്കാർ ഇനിയും ഇരുട്ടിൽ കഴിയാൻ വിധി ;വഴിവിളക്കിലും അഴിമതി മണക്കുന്നു .

തൊടുപുഴ : നാട് അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കാലഘട്ടത്തിൽ തൊടുപുഴയിൽ വഴിവിളക്കിലും അഴിമതി മണക്കുന്നു .ചില പ്രത്യേക ആക്ഷൻ നടത്തുന്നവർ നാട് ഭരിക്കുന്ന കാലഘട്ടത്തിൽ വഴി വിളക്കിന്റെ കാര്യത്തിലും ക്രമക്കേട് തന്നെ .കഴിഞ്ഞ ഒരു വർഷമായി തൊടുപുഴ നഗരത്തിൽ ഭൂരിഭാഗം വഴിവിളക്കുകളും പ്രകാശിക്കുന്നില്ല .തകരാറിൽ ആയതു മാറ്റി പുതിയത് സ്ഥാപിച്ചാലും ഒരാഴ്ചയിൽ കൂടുതൽ ആയുസില്ല .ഒരു വര്ഷം വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനാണ് കരാർ നൽകുന്നത് .ടെണ്ടർ നടപടികൾ നടത്തുമ്പോൾ കുറഞ്ഞ തുക രേഖപ്പെടുത്തുന്ന കരാറുകാരന് ടെണ്ടർ ഉറപ്പിക്കും .ഇത് ഓ .കെ .ആക്കി കിട്ടുന്നതിന് ചില കേന്ദ്രങ്ങൾക്ക് കൈമടക്ക് കൊടുക്കണം .കുറഞ്ഞ തുക ,കൈമടക്ക് ഇതെല്ലം കഴിഞ്ഞു കരാറുകാരന് എന്തെങ്കിലും കിട്ടണമെങ്കിൽ ചാത്തൻ കമ്പനിയുടെ ലൈറ്റുകൾ സ്ഥാപിക്കണം .ഗുണ നിലവാരം നോക്കാതെ കുറഞ്ഞ തുക നോക്കി വര്ഷങ്ങളായി തൊടുപുഴയിൽ വഴിവിളക്ക് കുംഭകോണം നടന്നു വരികയാണ് .ജനങ്ങൾ വിളക്കുകൾ പ്രകാശിക്കാത്തതു കൗണ്സിലര്മാരോട് പറയുമ്പോൾ അവർ കരാറുകാരനെ പഴിക്കുകയാണ് .കരാറുകാരനാകട്ടെ തോന്നുമ്പോൾ മാത്രം ഫ്യൂസായ ലൈറ്റുകൾ മാറ്റിയിടും.രാഷ്ട്രീയം ,മതം ഇത്യാദി പൊടിക്കൈകൾ പ്രയോഗിച്ചു ജനപ്രതിനിധികൾ ആകുന്നവർ ;പലപ്പോഴും പൊതു താല്പര്യമില്ലാത്തവരായി മാറുന്ന സാഹചര്യമാണ് .ഒരു വഴി വിളക്ക് പോലും കൃത്യമായി പ്രകാശിപ്പിക്കാൻ സാധിക്കാത്ത ജനപ്രതിനിധികളെ പറ്റി എന്ത് പറയാൻ .
അടുത്ത ദിവസം വീണ്ടും പുതിയ കരാർ നൽകുമെന്നാണ് അറിയുന്നത് .കഴിഞ്ഞ പ്രാവശ്യം കരാർ ഏറ്റെടുത്തു തൊടുപുഴക്കാരെ ഇരുട്ടിലേക്ക് തള്ളി വിട്ട കമ്പനിക്കു തെന്നെ ഇപ്രാവശ്യവും കരാർ നൽകണമെന്ന ഉറച്ച നിലപാടിലാണത്രെ ചില ജനപ്രതിനിധികൾ .മുന്നണികൾ മാറി ജനാതിപത്യം പരീക്ഷിക്കുന്നവരെ ചുമക്കുന്ന രാഷ്ട്രീയ നേതൃത്വമാകട്ടെ വെട്ടിലായ അവസ്ഥയിലും .

Leave a Comment

Your email address will not be published. Required fields are marked *