Timely news thodupuzha

logo

ചാഴികാട്ട് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി പ്രവര്‍ത്തനമാരംഭിച്ചു

തൊടുപുഴ: ആരോഗ്യരംഗത്ത് 90 വര്‍ഷം പൂര്‍ത്തിയാക്കുകയും എന്‍.എ.ബി.എച്ച് അംഗീകാരവുമുള്ള ചാഴികാട്ട് ആശുപത്രിയില്‍ രോഗികളുടെ സൗകര്യാര്‍ത്ഥം എമര്‍ജന്‍സി വിഭാഗത്തോട് ചേര്‍ന്ന് ആശുപത്രിക്കുള്ളിലെ നാലാമത്തെ ഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചു. ഫാര്‍മസിയുടെ ഉദ്ഘാടനം ഇടുക്കി പ്രസ്സ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പള്ളി നിര്‍വഹിച്ചു.

ആശുപത്രി ജോയിന്‍റ് എം.ഡി. ഡോ. സി.എസ്.സ്റ്റീഫന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടോമി മാത്യു, ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര എന്നിവര്‍ സംസാരിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഫാര്‍മസിയില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ക്കും മറ്റ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്കും മരുന്നുകള്‍ വാങ്ങാമെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. ജോസഫ് സ്റ്റീഫന്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *