Timely news thodupuzha

logo

യവനിക വീണു; കെ.ജി. ജോർജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.
മലയാള സിനിമയിൽ നവതരംഗത്തിനു വഴി തുറന്ന സംവിധായകനായിരുന്നു അദ്ദേഹം. 19 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദാമിന്‍റെ വാരിയെല്ല്, യവനിക, ഇരകൾ, പഞ്ചവടിപ്പാലം തുടങ്ങിയവായാണ് പ്രശസ്ത ചിത്രങ്ങൾ. സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെയാണ് സനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം.
യവനിക, സ്വപ്‌നാടനം, ആദാമിന്‍റെ വാരിയെല്ല്, ഇരകൾ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. 2016-ൽ ചലചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി ഡാനിയൽ പുരസ്കാരത്തിനും അർഹനായി. ഗായിക സൽമയാണ് ഭാര്യ.

Leave a Comment

Your email address will not be published. Required fields are marked *