Timely news thodupuzha

logo

നബിദിനത്തിന്റെ പൊതു അവധി 28ലേക്ക് മാറ്റി

തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുമ്പ് പ്രഖ്യാപിച്ച പൊതു അവധി. ഈ തീയതിയിലാണ് മാറ്റം. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. സെപ്റ്റംബർ 28 വ്യാഴാഴ്ച പൊതു അവധി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. മാസപ്പിറവി ദൃശ്യമായതു പ്രകാരം നബിദിനം 28ന് ആചരിക്കാൻ ഏകകണ്‌ഠമായി തീരുമാനിച്ച പശ്ചാത്തലത്തിലാണ് അവധി നിലവിലെ 27ൽ നിന്ന് 28ലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *