തൃശൂർ: ആംബുലൻസ് ലഭിക്കാത്തതിനാൽ യഥാസമയം ചികിത്സ കിട്ടാതെ പ്ലാൻറേഷൻ തൊഴിലാളിയുടെ ഭർത്താവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.