വണ്ണപ്പുറം: എറണാകുളം ലുലുമാളിന്റ പരിസരത്തു നിന്നും മോഷ്ടിച്ച ബൈക്കുമായെത്തിയ രണ്ടു യുവാക്കളെ കാളിയാര്‍പോലീസ് അറസ്റ്റ
ുചെയ്തു. രാത്രിയില്‍ പെട്രോളിങ്ങ്ിനിടയില്‍ സംശയസ്പദമായ സാപചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുണ്ടന്‍മുടിയില്‍ വച്ചാണ് ഇവര്‍ പിടിയിലാകുന്നത്. തൊടുപുഴ പട്ടയം കവലസ്വദേശി കൈതക്കണ്ടത്തില്‍ അബിന്‍(19),എറണാകുളം ഏനാനെല്ലൂര്‍ സ്വദേശി പുതിയാട്ടുശ്ശേരിയില്‍ ശരത്ത്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ മുട്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.ശരത്തിനെതിരെ കോതമംഗലം പോലീസ് സ്‌ററേഷന്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളിലെ മോഷണ ്‌കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.കാളിയാര്‍ സി.ഐ എച്ച് .എല്‍.ഹണി എസ്‌ഐ. മാരായകെ.ജെ.ജോബി ,തോമസ് സി.പി.ഒ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെപിടികൂടിയത്
എറണാകുളത്തു നിന്നും ബൈക്ക് മോഷ്ടിച്ചവർ കാളിയാറിൽ അറസ്റ്റിൽ .
