Timely news thodupuzha

logo

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമീപനം ഒട്ടും ആശാവഹമല്ലെന്ന്‌ ഡിന്‍ കുര്യക്കോസ്‌ എം. പി 

അടിമാലി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേന്ദ്രം പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന്‌ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍യാദവ്‌ സംരക്ഷിത വനമേഖലയ്‌ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച്‌ കോടതി ഉത്തരവു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന്‌ പറഞ്ഞത്‌ സ്വാഗതം ചെയ്യുന്നു .കേരളത്തില്‍ നിന്നുള്ള എംപിമാരും ഇത്തരം ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ് . പക്ഷെ ഉത്തരവ്‌ റദ്ദ്‌ ചെയ്യാത്ത സംസ്ഥന സര്‍ക്കാരിന്റെ തിരുമാനംപ്രതിക്ഷേദാര്‍ഹമാണെനും എം പി ഡീന്‍കുര്യക്കോസ്‌ പറഞ്ഞു ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയതിട്ടില്ലെന്നും സര്‍ക്കാരിന്റെ സമിപനം ഒട്ടും ആശാവഹമാല്ലെന്നും . ദേശീയ വൈല്‍ഡ്‌ ലൈഫ്‌ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ വന്യമ്യഗസംരക്ഷണ കേന്ദ്രങ്ങളുടെ ദേശീയോദ്യാനങ്ങളുടെ ചുറ്റളവില്‍ ബഫര്‍ സോണ്‍ സംബന്ധിച്ച്‌ 23-03-2019ലെ മന്ത്രിസഭ തിരുമാനം കഴിഞ്ഞ ദിവസം തുരുത്തപ്പെട്ടപ്പോഴും ഉണ്ടായിട്ടുള്ള ചില നിബന്ധങ്ങള്‍ സംബന്ധിച്ച്‌ വ്യക്തത വരുത്തി ഇടുക്കി ജില്ലയിലെ ജനതയുടെ ആശങ്ക പരിഹരിക്കമെന്ന്‌ ഡിന്‍ കുര്യക്കോസ്‌ പറഞ്ഞു 

Leave a Comment

Your email address will not be published. Required fields are marked *