Timely news thodupuzha

logo

വിവാഹാഘോഷത്തിനിടെ തീപിടിത്തം; ഇറാഖിൽ 114 പേർ മരിച്ചു

ബാഗ്ദാദ്: ഇറാഖിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു. 150 ലേറെ പേർക്ക് പരുക്കേറ്റു. വടക്കൻ ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ല. വധുവും വരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *