ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. വനിതകളുടെ 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. മനു ഭാക്കർ, ഇഷാ സിംഗ്, റിദം സാങ്വാൻ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയുടെ നാലാം സ്വർണമെഡൽ നേട്ടത്തിനു പിന്നിൽ.
ചൈനയെ 1759 പോയൻറോടെ പിന്തള്ളിയാണ് വിജയം കരസ്ഥമാക്കിയത്. 1756 പോയിന്റോടെ ചൈന രണ്ടാമതെത്തി. 1742 പോയിൻറ് നേടിയ റിപ്പബ്ലിക്ക് ഓഫ് കൊറിയക്കാണ് വെങ്കലം. നേരത്തെ വനികളുടെ 50 മീറ്റർ ത്രീ പൊസിഷൻ ഷൂട്ടിങ്ങ് ഇനത്തിലും വെള്ളി ഇന്ത്യ വെള്ളി നേടിയിരുന്നു.
ആഷി ചൗക്സി, മണിനി കൗശിക്, സിഫ്റ്റ് കൗർ സംര എന്നവരടങ്ങുന്ന ടീമാണ് വെള്ളി കരസ്ഥമാക്കിയത്. സിഫ്റ്റ് കൗർ സംരയും ആഷി ചൗക്സിയും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് വനിതകളുടെ വ്യക്തിഗത ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യയ്ക്ക് 4 സ്വർണം, 5 വെള്ളി, 5 വെങ്കലം അടക്കം 16 മെഡലുകളാണ് ഇന്ത്യ കരസ്ഥമാക്കിയത്.