പത്തനംതിട്ട: ഓമല്ലൂരിൽ മദ്യലഹരിയിൽ ഫ്ലാറ്റിന് തീയിട്ട് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമം. ഇവരുടെ ഇളയമകന്‍ ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ഓമന(80) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റായതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ ജുബിന്‍ ഫ്ലാറ്റിൽ തീയിടുകയായിരുന്നു.
ഇവരുടെ ഫ്ലാറ്റ് പൂർണമായും കത്തി നശിച്ച നിലയിലാണ്. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ഇയാൾ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു.
ജുബിന്‍ മദ്യലഹരിയിൽ വീട്ടിൽ സ്ഥിരം ബഹളമുണ്ടാക്കുമായിരുന്നു. ഇയാൾക്കെതിരെ പരാതി നൽകാനായി അച്ഛന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയ സമയത്താണ് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടാവുന്നത്. സംഭവത്തിൽ ജുബിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.