കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ കോടതി നടപടി ക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്ക്. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് ഉത്തരവ്. കേസിൽ അറസ്റ്റിലായ പി.ആർ അരവിന്ദാക്ഷൻറെയും ബാങ്ക് ജീവനക്കാരൻ ജിൽസിൻറെയും കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കവെ ആണ് കോടതിയുടെ നിർദേശം. മാധ്യമങ്ങൾക്ക് കോടതിക്ക് അകത്തേക്ക് കയറിയാൽ കോടതി നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർ തുറന്ന കോടതിയിലേക്ക് എത്തിയപ്പോൾ പൊലീസുകാർ തടയുകയും ജഡ്ജിയുടെ അനുമതിയില്ലാതെ കോടതിയിൽ പ്രവേശിക്കാനാകില്ലെന്ന് അറിയിക്കുക ആയിരുന്നു.