
തൊടുപുഴ: മിനിസ്ട്രി ഓഫ് അഗ്രിക്കൾച്ചർ & ഫാമിലി വെൽഫെയറിന് കീഴിലുള്ള ഹൈദരാബാദിലെ എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ മികച്ച ഫീൽഡ് എക്സ്റ്റൻഷൻ ഓഫീസർക്കുള്ള നാഷണൽ അവാർഡിന് ഇളംദേശം ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ആയ സുധിഷ്.എം.പി അർഹനായി.

കൃഷി അനുബന്ധ മേഖലകളിൽ ആന്ധ്രാപ്രദേശ്, കർണാടക, കേരളം, ഒഡിഷ, തെലുങ്കാന, യൂണിയൻ ടെറി – ടെറി – ആൻഡമാൻ നിക്കോബാർ, ലക്ഷദ്വിപ്, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിൽ നിന്നും കേരളത്തിലെ തിരഞ്ഞെടുത്തിരിക്കുന്നത്.

മികച്ച കർഷകനുള്ള അവാർഡിന് ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീര സഹകരണ സംഘത്തിലെ കർഷകനായ ഷൈൻ.കെ.ബി. കുറുമുള്ളാനിയിലും അർഹനായി. പ്രൊ. ജയശങ്കർ തെലങ്കാന സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി ഹൈദരാബാദിൽ വെച്ച് 27-09-2023ൽ നടന്ന നാഷണൽ കോൺഫെറൻസിൽ വെച്ച് സുധിഷ്.എം.പി, ഷൈൻ.കെ.ബി.കുറുമുള്ളാനിയിൽ എന്നിവർ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണിന്റെ സാന്നിദ്ധ്യത്തിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി .