Timely news thodupuzha

കേന്ദ്ര ടൂറിസം വകുപ്പിൻറെ രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് സ്വന്തമാക്കി ഇടുക്കിയിലെ കാന്തല്ലൂർ

തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ അഭിമാന നേട്ടവുമായി കേരളം. കേന്ദ്ര ടൂറിസം വകുപ്പിൻറെ രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് സ്വന്തമാക്കി ഇടുക്കിയിലെ കാന്തല്ലൂർ പഞ്ചായത്ത്.

അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചു. ടൂറിസം വളർച്ചയ്ക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.

ടൂറിസം വകുപ്പിൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ. പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *