തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ, കാസർകോഡ്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വെളളിയാഴ്ച സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെലോ അലർട്ടിനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അന്നേദിവസം ആൻഡമാൻ ഭാഗത്ത് ചക്രവാതച്ചുഴി രൂപപ്പെടുമെന്നും 24 മണിക്കൂറിനകം ഇത് ന്യൂനമർദമായി മാറുുമെന്നും അറിയിപ്പുണ്ട്.