Timely news thodupuzha

logo

യു.പിയിൽ വസ്തു തർക്കം; ആറു പേരെ വെടിവെച്ചു കൊലപ്പടുത്തി

ലഖ്നൗ: ഉത്തർപ്രദേശിൽ വസ്തുവിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേരെ വെടിവെച്ചു കൊന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് 6 പേരുടെ മരണത്തിൽ കലാശിച്ചത്.

മരിച്ചവരിൽ രണ്ട് കുട്ടികളും സ്ത്രീയും മുൻ ജില്ലാ പഞ്ചായത്തം​ഗവും ഉൾപ്പെടുന്നു. യുപിയിലെ ദോരിയ ജില്ലയിൽ രാവിലെയാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേരും ഒരു കുടുംബത്തിലെയാണ്. മുൻ പഞ്ചായത്തം​ഗമായ പ്രേം യാദവും പ്രദേശവാസിയായ സത്യപ്രകാശ് ദുബെയുമായി വസ്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു.

തിങ്കൾ രാവിലെ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സത്യപ്രകാശ് യാദവിനെ കൊലപ്പെടുത്തുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ ജനക്കൂട്ടം ദുബെയുടെ വീട് ആക്രമിക്കുകയും കുടുംബാം​ഗങ്ങളെയടക്കം കൊലപ്പെടുത്തുകയുമായിരുന്നു.

ദുബെയുടെ ഭാര്യ, 18ഉം 10ഉം വയസുള്ള പെൺമക്കൾ, 15കാരനായ മകൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *