കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരേ ഇ.ഡി ചോദ്യം ചെയ്യുന്നു. റിട്ട. എസ്.പി ആൻറണി, ഇരിങ്ങാലക്കുട മുൻ ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരായിരിക്കുന്നത്.
കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാറും ഇടനിലക്കാരൻ കിരണും തമ്മിൽ ചില സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഇതിന് ഇടനിലക്കാരനായി നിന്നത് മുൻ ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
മുൻ എസ്.പി ആൻറണിക്ക് സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ആൻറണിയെ വിളിപ്പിച്ചത്. കഴിഞ്ഞ മാസം 29ന് ഇരുവരെയും വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. പുതിയ വിവരങ്ങളിലെ വ്യക്തതയ്ക്കായാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.