ന്യൂഡൽഹി: മാർക് ആൻറണിയെന്ന ഹിന്ദി ചിത്രത്തിൻറെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് നടൻ വിശാൽ നടത്തിയ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് സി.ബി.ഐ. കേസിൽ സി.ബി.എഫ്.സി ജീവനക്കാരെയടക്കം പ്രതികളാക്കി എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്.
മെർലിൻ മേനഗ, ജീജ രാംദാസ്, രാജൻ എം എന്നിവരാണ് കേസിൽ പ്രതികളായ മറ്റു മൂന്നു പേർ.മാർക് ആൻറണിയുടെ ഹിന്ദി പതിപ്പ് റിലീസിനു മുൻപായി മുംബൈയിലെ സെൻസർ ബോർഡിൻറെ ഓഫിസിലുള്ളവർക്ക് ചിത്രത്തിൻറെ നിർമാതാക്കൾ 6.5 ലക്ഷം രൂപ കൈമാറിയെന്നാണ് വിശാൽ ആരോപിച്ചിരുന്നത്. പണം കൈമാറിയതിൻറെ രേഖകളും വിശാൽ പുറത്തു വിട്ടിരുന്നു.
എന്നാൽ പണം വാങ്ങിയത് സെൻസർബോർഡ് അംഗങ്ങളോ ജീവനക്കാരോ അല്ലെന്നും ഇടനിലക്കാരാണെന്നുമാണ് സെൻസർ ബോർഡ് പറയുന്നത്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരോടും വിശാൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തിരിക്കുന്നത്.