ന്യൂഡൽഹി: ഡെങ്കിപ്പനി ബാധിച്ച് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇന്ത്യൻ ഓപ്പണർ ശുഭ്‌മൻ ഗില്ലിനെ ഡിസ്ചാർജ് ചെയ്തു. എന്നാൽ, ഒക്റ്റോബർ 14ന് അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിലും കളിക്കാനാകുമോ എന്നു സംശയമാണ്.
ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരേ കളിക്കില്ലെന്ന് ടീം മാനെജ്മെൻറ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരേയും ഗില്ലിനു കളിക്കാനായിരുന്നില്ല. ചെന്നൈയിലെ ടീം ഹോട്ടലിൽ തന്നെയാണ് ഗില്ലിനു ഡ്രിപ്പ് നൽകിയിരുന്നത്.
എന്നാൽ, പ്ലേറ്റ്‌ലെറ്റ് കൗണ്ട് എഴുപതിനായിരത്തിലും താഴെയെത്തിയതോടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചെന്നൈയിലെ മൾട്ടി കെയർ സ്പെഷ്യാലിറ്റി ആശുപത്രിയായ കാവേരിയിലാണ് ഗില്ലിനെ പ്രവേശിപ്പിച്ചിരുന്നത്. ടീം ഡോക്റ്ററായ റിസ്വാനും ഒപ്പമുണ്ടായിരുന്നു.