തൊടുപുഴ :ആറു പതിറ്റാണ്ടിലേറെ തൊടുപുഴയിൽ ദന്താരോഗ്യ രംഗത്തു സജീവ സാന്നിധ്യമായിരുന്ന ഡോ .ഇ .ജെ . മൈക്കിൾ ഓർമ്മയായി .1961 ൽ തൊടുപുഴയിൽ അൽഫോൻസാ ദന്താശുപത്രിക്കു തുടക്കം കുറിച്ച ഡോ .മൈക്കിളിന്റെ ഒരു മകനും കൊച്ചുമകനും ദന്ത ഡോക്ടർമാരാണ് .ആദ്യം ഇപ്പോഴത്തെ ഗാന്ധി സ്ക്വയറിനു സമീപം മാർക്കെറ്റ് റോഡിലും തുടർന്ന് ചാഴികാട്ടു ആശുപത്രിയിലേയ്ക്ക് തിരിയുന്ന ഭാഗത്തുമായിരുന്നു ദന്താശുപത്രി പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ കൊച്ചുമകൻ ഡോ .ജോയലിന്റെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം എവർഷൈൻ ജങ്ക്ഷനിൽ പാടത്തിൽ സ്ക്വയറിലാണ് അൽഫോൻസാ ദന്തൽ ക്ലിനിക് പ്രവർത്തിക്കുന്നത് . മകൻ ഡോ .ജോയിസ് ,രാജാക്കാട് ഡോ .ജോയ്‌സ് ഡെന്റൽ ക്ലിനിക് നടത്തി വരുന്നു . തൊടുപുഴയിലെ ആദ്യ ക്വാളിഫൈഡ് ദന്ത ഡോക്ടറായിരുന്നു .ഈരാറ്റുപേട്ട വലിയ വീടൻ കുടുംബാംഗമാണ് .
തൊടുപുഴ മേഖലയിൽ കത്തോലിക്കാ കോൺഗ്രസിന് തുടക്കം കുറിച്ചതും ഡോക്ടറായിരുന്നു .കോതമംഗലം രൂപത ജനറൽ സെക്രട്ടറി ,സംസ്ഥാന സമിതി അംഗം തുടങ്ങിയ നിലകളിൽ കത്തോലിക്കാ കോൺഗ്രസിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു .
തൊടുപുഴ ജേസീസ് ,തൊടുപുഴ റോട്ടറി ക്ലബ് എന്നിവയുടെ സ്ഥാപകരിൽ ഒരാളായും സാമൂഹിക മേഖലയിൽ ശ്രെദ്ധേയമായ സാന്നിധ്യമായിരുന്നു .
വ്യത്യസ്തമായ ഒരു കൂട്ടായ്മയും ഡോക്ടറുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്നുണ്ട് .നാൽപ്പതു വർഷം മുൻപ് തൊടുപുഴയിൽ പത്തോളം ആളുകൾ ചേർന്ന് രൂപം കൊടുത്ത പത്തൻസ് ഫാമിലി ഗ്രൂപ്പും കൂട്ടായ്മയുടെ ഭാഗമായിരുന്നു .മുൻ എം .പി .പി .സി .തോമസ് ,ഐ .സി .കോളേജ് നടത്തിയിരുന്ന ഫിലിപ്പ് മാത്യു ,അഡ്വ .ജെയിംസ് തോമസ് ആനക്കല്ലുങ്കൽ ,പ്രൊഫ .സി .എ .ജോസഫ് പീലിയാനിക്കൽ ,ദർശന ജോയി ,പരേതരായ ലൂണാർ ഐസക് ,തെക്കേടത്ത് ബേബി ,സെന്റ് മേരീസ് ഗ്ളാസ് ഹൌ സ് നടത്തിയിരുന്ന സി .ടി .തോമസ് ,എബ്രഹാം ജോസഫ് പുളിമൂട്ടിൽ എന്നിവരായിരുന്നു പത്തൻസ് ഗ്രൂപ്പ് .
. മാസത്തിൽ ഒരിക്കൽ ഒത്തുകൂടി സുഖദുഃഖങ്ങൾ പങ്കുവയ്ക്കുന്ന മിനിമം പരിപാടിയുമായി ആരംഭിച്ച ബൈലോയോ വരിസംഖ്യയോ ഇല്ലാത്ത ഇന്നും സജീവമായിട്ടുള്ള പത്തൻസിന്റെ പ്രസിഡന്റ് ആയിരിക്കെയാണ് ഡോക്ടറ്‍ന്റെ വിയോഗം.85വയസുവരെ ജോലി ചെയ്തു അവസാനം ഒരാഴ്ച മാത്രം ആശുപത്രിയിൽ കിടന്ന് ശനിയാഴ്ച ഉച്ചയൂണും കഴിച്ച് കിട്ടിയ കറികളുടെ മേന്മയെക്കുറിച്ച് പ്രിയപ്പെട്ട സഹധർമിണിയെ ഫോണിൽ വിളിച്ച് അനുമോദിച്ചശേഷം ഒറ്റ ഉറക്കം. ആർക്കും അസൂയ തോന്നിപ്പിക്കുന്ന ജീവിതവും മടക്കവും. . തന്റെ ജീവിതവഴികളിൽ ഉടനീളം നന്മകൾ മാത്രം പ്രവർത്തിച്ച ഒരു ഡോക്ടറെയാണ് തൊടുപുഴയ്ക്കു നഷ്ടമായത് .
സംസ്‌കാര ശുശ്രൂഷകള്‍ 16/10/2023 തിങ്കളാഴ്ച്ച രാവിലെ 10.30ന് ഭവനത്തില്‍ ആരംഭിച്ച് തൊടുപുഴ സെന്റ് മൈക്കിള്‍സ് പള്ളി(തെനംകുന്ന്)യില്‍ .