കൊച്ചി: സർക്കാരിനെതിരെ രൂക്ഷ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രോഗികൾക്ക് ജീവഹാനി വരുത്തുന്ന തരത്തിൽ പണം തട്ടിയെന്നും മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻറെ സി.എ.ജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
മരുന്നുകളുടെ ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവമാണ് ഉണ്ടായത്. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. 26 ആശുപത്രികൾക്ക് കാലവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു.
1610 ബാച്ച് മരുന്നുകൾക്ക് കാലാവധി നിബന്ധന പാലിക്കപ്പെട്ടിട്ടില്ല. പർച്ചേഴുസുകൾക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അനുമതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു.