പാലക്കാട്: ജെ.ഡി.എസ് കേരള ഘടകം കേരളത്തിൽ സ്വതന്ത്രമായി നിൽക്കുമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ.കൃഷ്ണൻകുട്ടി. സ്വതന്ത്രമായി കേരളത്തിൽ നിൽക്കാനാണ് തീരുമാനം.
കർണാടകയിൽ ജെ.ഡി.എസ് – ബി.ജെ.പി സഖ്യത്തിനു ദേശീയ അധ്യക്ഷൻ ദേവെഗൗഡ തീരുമാനമെടുത്തപ്പോൾ തന്നെ അദ്ദേഹത്തോട് ബൈ പറഞ്ഞു പോന്നതാണ്. ഗാന്ധിജിയുടെയും മനോഹർ ലോഹ്യയുടെയും ആശയത്തിന് വിരുദ്ധമായി നിൽക്കാനാവില്ലെന്നും സി.പി.എമ്മിൽ സമ്മർദങ്ങളുണ്ടായിട്ടില്ലെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.
അതേസമയം കർണാടകയിൽ പ്രശ്നം വഷളാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവെഗൗഡയുടെ ബി.ജെ.പി സഖ്യത്തേടു എതിർപ്പുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാന ഘടകങ്ങൾ കേരളാ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്.
കർണാടകയിൽ തന്നെ സി.എം.ഇബ്രാഹമിൻറെ നേതൃത്വത്തിൽ തന്നെ ഗൗഡ വിരുദ്ധ ചേരിയുണ്ട്. ദേശീയ തലത്തിൽ പിളർപ്പിനുള്ള സാധ്യതകൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും കാണാനില്ല.