തൊടുപുഴ:മഹാത്മാ അയ്യങ്കാളി പൊതു ഇടങ്ങളുടെ സൃഷ്ടാവാണെന്നും, ഇന്നുകാണുന്ന പൊതുവായതെല്ലാം അത്തരത്തിലുണ്ടായതാണെന്നും, ജാതീയത നിലനിന്നിരുന്നുവെങ്കിൽ പൊതുവിദ്യാലയങ്ങളടക്കമുള്ളവ ഒന്നും ഉണ്ടാകുമായിരുന്നില്ലെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ പറഞ്ഞു.
മഹാത്മാ അയ്യങ്കാളി യുടെ 159 മത് ജന്മദിനത്തോടനുബന്ധിച്ച് താലൂക്ക് യൂണിയൻ പഴയ ബസ്സ്റ്റാൻഡ് മൈതാനത്ത് സംഘടിപ്പിച്ച് ജന്മ ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ വൈസ് പ്രസിഡൻറ് കെ.കെ.ചന്ദ്രൻ അദ്ധ്യക്ഷനായി
ജാതിയുടെ കൊടിയ ക്രൂരതകൾ പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത തിനാൽ അയ്യങ്കാളിയെ ഓർക്കാതെ പോകുന്ന സാമൂഹ്യ സ്ഥിതി രൂപപ്പെടുന്നത് ആപത്തായിരിക്കുമെന്ന് ജന്മദിനം സന്ദേശം നല്കിയ പ്രമുഖ സാമൂഹ്യ പ്രവർത്തകനും, സാഹിത്യകാരനും, റിട്ടേഡ് സബ്ബ് രജിസ്ട്രാറുമായ പി.ജീ. ഗോപി അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ പി.ശാരദ, മനോജ് കെ.ആർ, പങ്കജാക്ഷി കുഞ്ഞുമോൻ, രമണി ചന്ദ്രൻ,ജോഷി തൊമ്മൻകുത്ത് ബിജു.കെ.കെ. യൂണിയൻ സെക്രട്ടറി സനൽ ചന്ദ്രൻ, അഖിൽ കെ.ആനന്ദ് എന്നിവർ പ്രസംഗിച്ചു.
മഹാത്മാ അയ്യങ്കാളി പൊതു ഇടങ്ങളുടെ സൃഷ്ടാവ്; കേരള പുലയൻ മഹാസഭ
