തൊടുപുഴ:അധ:സ്ഥിതരുടെ വിജ്ഞാനപാത വെട്ടിത്തുറന്നത് അയ്യൻകാളിയാണെന്നും, വൈജ്ഞാനിക മേഖലയിൽ അയ്യൻകാളി നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് ദലിതരുടെ ഉണർവിനും കേരളത്തിന്റെ സാമൂഹ്യ ഘടനയെ ഉടച്ചുവാർക്കുന്നതിനും ഇടയായതെന്ന് ദളിത് സമുദായ മുന്നണി നേതൃത്വത്തിൽ നടന്ന അയ്യൻകാളി ജന്മദിനാഘോഷവും, ജില്ലാ സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ഓർഗ്ഗനൈസിംഗ് സെക്രട്ടറി എം.ഡി. തോമസ് പറഞ്ഞു.കെ.സുനീഷ് അദ്ധ്യക്ഷനായി. ദലിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കും സമകാലിക സൂഷ്മതല വിവേചനങ്ങൾക്കുമെതിരെ ഇതര സംഘടനകൾക്കും പൗര സമൂഹത്തോടുമൊപ്പം പോരാട്ടം സംഘടിപ്പിക്കുമെന്ന് ദലിത് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി.എ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞു. സുരേഷ്കമാർ.എൻ.എം., ബാബു മഞ്ഞള്ളൂർ, ജയിംസ് കോലാനി , മാത്യു വർഗ്ഗീസ്, ഷാജി കളരിക്കൽ,കെ.എം. സാബു, ബിനുകമാർ.എം.എസ്, കുട്ടപ്പൻ നാടുകാണി, രാജൻ മക്കുപാറ തുടങ്ങിയവർ പ്രസംഗിച്ചു.