Timely news thodupuzha

logo

പഹൽഗാം ആക്രമണത്തെ തുടർന്ന് ടിക്കറ്റ് നിരക്ക് വർധനവ് ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശ്രീനഗറിൽ നിന്നുള്ള വിമാന ടിക്കറ്റ് കുത്തനെ വർധിപ്പിച്ച വിമാന കമ്പനികൾക്ക് കേന്ദ്ര സർക്കാരിൻറെ കർശന നിർദേശം.

ടിക്കറ്റ് നിരക്ക് ഒഴിവാക്കാൻ വ്യോമാന മന്ത്രാലയമാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിനു പുറമേ ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്ക് 3 അധിക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി. വിമാനത്താവളത്തിൽ യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരിട്ട് നിരീക്ഷിക്കും.

ഭീകരാക്രമണത്തിനു പിന്നാലെ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾ നിരക്ക് വർധിപ്പിച്ചിരുന്നു. ശ്രീനഗർ-ഡൽഹി 36,000 രൂപയാക്കിയാണ് വർധിപ്പിച്ചിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് അടിയന്ത നിർദേശവുമായി കേന്ദ്രം രംഗത്തെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *