കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ വീട്ടു കിണറ്റിൽ കണ്ടെത്തിയ പുലിയെ മയക്കു വെടിവച്ച് പുറത്തെത്തിക്കാൻ നീക്കം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇതിനായുള്ള തയാറെടുപ്പുകൾ തുടങ്ങി. അണിയാരത്തെ സുനീഷിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ശബ്ദം കേട്ട് എത്തിയപ്പോഴാണ് പുലിയെ കണ്ടത്. കനകമലയുടെ ഭാഗത്തു നിന്നും കാടുപിടിച്ച പ്രദേശത്തു നിന്നും എത്തിയതാവാം പുലിയെന്നാണ് നിഗമനം.