Timely news thodupuzha

logo

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി പ്രൊഫ. കെ.വി ഡൊമിനിക്

തൊടുപുഴ: ന്യൂഡൽഹിയിൽ നടന്ന ദക്ഷിണേഷ്യൻ സാഹിത്യോത്സവത്തിൽ ഏക പ്രതിനിധിയായി സാഹിത്യകാരൻ പ്രൊഫ. കെ.വി ഡൊമിനിക് പങ്കെടുത്തു. റഷ്യയും ഉക്രെയ്നും, ഇസ്രായേലും പാലസ്തീനും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന അർത്ഥശൂന്യമായ യുദ്ധങ്ങളെക്കുറിച്ചുള്ള ആശങ്കയെയും വേദനയെക്കുറിച്ചുമാണ് പ്രബന്ധത്തിലൂടെ പങ്കുവച്ചത്. സ്വന്തം കവിതകളും അവതരിപ്പിച്ചു.

തൊടുപുഴ നൂമാൻ കോളേജിൽ നിന്ന് 2011ൽ ഇംഗ്ലീഷ് അധ്യാപകനായി വിരമിച്ച അദ്ദേഹം ഇംഗ്ലീഷ് ഭാഷയിൽ ഇംഗ്ലീഷിൽ ഏഴ് കവിതാസമാഹാരങ്ങൾ, മൂന്ന് ചെറുകഥാസമാഹാരങ്ങൾ എന്നിവ ഉൾപ്പടെ 48 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അമേരിക്കയിലേയും ന്യൂഡൽഹിയിലേയും ജൈപൂരിലേയും പ്രസിദ്ധ പുസ്തകശാലകളാണ് അവയെല്ലാം പ്രസിദ്ധീകരിച്ചത്.

അദ്ദേഹത്തിന്റെ ഇംഗ്ലീഷ് കവിതകൾ ഫ്രഞ്ച്, ഹിന്ദി, ഗുജറാത്തി, ബംഗാളി, തമിഴ്, മലയാളം ഭാഷകളിലേക്ക് പ്രശസ്തരായ എഴുത്തുകാർ വിവർത്തനം ചെയ്തിരുന്നു. ചെറുകഥകളും ഫ്രഞ്ച്, ബംഗാളി, മലയാളം, ഹിന്ദി ഭാഷകളിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപകനെന്ന നിലയുലും അറിയപ്പെടുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള 250ലേറെ ഇംഗ്ലീഷ് പ്രൊഫസർമാർ, എഴുത്തുകാർ, ഗവേഷകർ ഉൾപ്പെടുന്ന ഗിൽഡ് ഓഫ് ഇന്ത്യൻ ഇംഗ്ലീഷ് റൈറ്റെഴ്സ്, എഡിറ്റേഴ്സ് ആൻഡ് ക്രിടിക്സ് അഥവാ ഗീവക്കെെന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സാഹിത്യ കുടുംബത്തിന്റെ സെക്രട്ടറിയായും രണ്ടു അർധവാർഷിക അന്ദർദേശീയ രേഫെരീഡ് ഗവേഷക ജേർണലുകളുടെ എഡിറ്ററായും സേവനനുഷ്ഠിക്കകയാണ് ഇപ്പോൾ.

ഇന്ത്യയുടെ വിവിധ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും സാഹിത്യ ഉത്സവങ്ങൾ നടത്തുകയും സാർക്ക് സാഹിത്യ ഉത്സവങ്ങളിൽ പങ്കെടുക്കാറുമുള്ള പ്രൊഫ. ഡൊമിനിക്കിന് ഇന്റർനാഷണൽ പോയട്സ് അക്കാദമിയുടെ(ചെന്നൈ) ലൈഫ്റ്റൈം അച്ചീവിമെൻറ് അവാർഡ്, ഇന്ത്യ ഇന്റർ കോണ്ടിനെന്റൽ കൽചരൽ അസോസിയേഷൻറ്റെ(ചണ്ഡിഗർ) സാഹിത്യ ശിരോമണി അവാർഡ്, ഇന്റർനാഷണൽ സൂഫി സെന്ററിന്റെ(ബാംഗ്ലൂർ) സൂഫി വേൾഡ് അവാർഡ് തുടങ്ങിയ അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളെ ആസ്പദമാക്കി പി.എച്ച്.ഡി ഗവേഷണങ്ങളും നടത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *