Timely news thodupuzha

logo

അനുഷ്ഠാന നിറവിൽ ആറൻമുള ഉതൃട്ടാതി വള്ളംകളി ഞായറാഴ്ച്ച 

ആറൻമുള: ചരിത്ര പ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി വള്ളം കളി ഞായറാഴ്ച്ചപമ്പാ നദിയിലെ നെട്ടയത്തിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പളളിയോടസേവാ സംഘം ഭാരവാഹികൾ, ആറൻമുളയിൽ  വാർത്താ സമ്മേളനത്തിൽഅറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി ജീ കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കും. മത്സരവള്ളംകളി സംസ്ഥാന ടൂറിസം- പൊതുമരാമത്ത്  വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്ഉദ്ഘാടനം ചെയ്യും . വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാനധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവല്ലശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണംനടത്തും. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പള്ളിയോടശിൽപികളെ ആദരിക്കും. രാമപുരത്ത് വാര്യർ പുരസ്കാരം സംസ്ഥാന സാംസ്കാരികമന്ത്രി വി. എൻ. വാസവൻ സമ്മാനിക്കും. പള്ളിയോട സേവാസംഘത്തിന്റെകാർഷിക പദ്ധതികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നടത്തും. ആന്റോ ആന്റണി എംപി പാഞ്ചജന്യം സുവനീർ പ്രകാശനം നിർവഹിക്കും. 

കൊവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി പ്രതീകാത്മകമായിമാത്രം നടത്തിയിരുന്ന ജലോത്സവം ഇത്തവണ വേഗം കൂടി അടിസ്ഥാനമാക്കിയുള്ളമത്സരം ഉൾപ്പെടെ വിപുലമായി ആണ് നടത്തുന്നത്. പ്രധാന പവിലിയന് സമീപംസത്രം അങ്കണത്തിൽ  രാവിലെ 10 ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്അയ്യർ പതാക ഉയർത്തുന്നതോടെയാണ് ജലമേളയുടെ ചടങ്ങുകൾഔപചാരികമായി തുടങ്ങുന്നത് . പകൽ ഒരു മണിക്ക് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ആരംഭിക്കും. ഫിനിഷിംഗ് പോയിന്റായ സത്രകടവിൽ നിന്നുംനിക്ഷേപ മാലിയിലേക്കാണ് നാല് വീതം പള്ളിയോടങ്ങൾ വെച്ച് പാട്ട് പാടി തുഴഞ്ഞ്നീങ്ങുന്നത്. ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള പള്ളിയോടകരകളിലെ 50 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിൽ അണി നിരക്കും. തുടർന്ന് 2 മണിക്ക്മത്സര വള്ളംകളി ആരംഭിക്കും. 

എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിൽ 34 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളും മത്സരിക്കും. കാട്ടൂർ,  കടപ്ര എന്നീ പള്ളിയോടങ്ങൾപുനർനിർമ്മാണത്തിലായതിനാൽ  ഇത്തവണ ജലമേളയിൽ പങ്കെടുക്കുന്നില്ല. ആറൻമുളയുടെ തനതായ ശൈലിയിൽ വഞ്ചിപ്പാട്ട് പാടിക്കൊണ്ടാണ് ഇത്തവണമത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സര വള്ളംകളിയിൽ വിജയിക്കുന്നഎ, ബിബാച്ച് പള്ളിയോടങ്ങൾക്ക് എൻ എസ്എസ് നൽകുന്ന മന്നം ട്രോഫി ലഭിക്കും. കൂടാതെ അൻപതിനായിരം രൂപ വീതം ക്യാഷ് പ്രൈസും വിജയികൾക്ക് ഇക്കുറിലഭിക്കും. ആറാട്ടുപുഴ സാരഥി ഗ്രൂപ്പ് ഉടമ കെ. എസ്. മോഹനൻ പിള്ളയാണ്സമ്മാനതുക സ്പോൺസർ ചെയ്യുന്നത്. മന്നം ട്രോഫിക്ക് പുറമേ ചമയം, വിവിധസ്ഥാനങ്ങൾ, ലൂസേഴ്സ് ഫൈനൽ എന്നിവ ഉൾപ്പെടെ 24 ട്രോഫികൾ കൂടിഏർപ്പെടുത്തിയിട്ടുണ്ട്. 

ഇത്തവണത്തെ രാമപുരത്ത് വാര്യർ പുരസ്കാരം അന്തരിച്ച കവയത്രിസുഗതകുമാരിക്ക് മരണാനന്തര വിശിഷ്ട പുരസ്കാരമായി നൽകുവാനുംപള്ളിയോട സേവ സംഘം തീരുമാനിച്ചു.10,001 രൂപയും പ്രശസ്തിപത്രവുംസമ്മാനമായി നൽകും. നദിയിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പോലീസിന്റെയും ഫയർആൻറ് റെസ്ക്യുവിന്റേയും പള്ളിയോട സേവാസംഘം ഏർപ്പാട് ചെയ്ത പത്ത് ടഗ്ബോട്ടുകളുടേയും സുരക്ഷയിലാണ് വള്ളം കളി നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *